പണിയെടുക്കാതെ പണമുണ്ടാക്കുന്ന ഫേസ്ബുക്ക്
പണിയെടുക്കാതെ പണമുണ്ടാക്കുന്ന ഫേസ്ബുക്ക് നാലു വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയ മാർക്ക് സക്കർബെർഗ് നെക്കുറിച്ച് അല്പം അസൂയയോടെയല്ലാതെ നമുക്ക് സംസാരിക്കാൻ സാധിക്കില്ല. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന് ഈ പദവിയിലെത്താൻ സഹായിച്ചത്. എന്നാൽ നമുക്ക് സൌജന്യമായി സേവനങ്ങൾ എല്ലാം നൽകുന്ന ഫേസ്ബുക്ക് പിന്നെ എങ്ങനെയാണ് സക്കർബെർഗിന് പണമുണ്ടാക്കാൻ സഹായിക്കുന്നത്? നമുക്ക് ഒന്ന് പരിശോധിക്കാം. 8 വർഷം കൊണ്ട് ഫേസ്ബുക്കിന് ഉണ്ടായ വളർച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. 2004 ഇൽ തുടങ്ങിയ ഫേസ്ബുക്ക് ഒന്നുമില്ലായ്മയിൽ നിന്ന് 900 മില്ല്യൺ ഉപയോക്താക്കൾ എന്ന മാസ്മരികമായ നിലയിലേക്കാണ് വളർന്നെത്തിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റാണ് ഫേസ്ബുക്ക്. ഇപ്പോൾ എനിക്ക് ഏതാണ്ട് 800 ഫേസ്ബുക്ക് സുഹ്രുത്തുക്കൾ ഉണ്ട്. എന്റെ കൂടെ പഠിച്ചവരും, ഞാൻ പലപ്പോഴായി പരിചയപ്പെട്ടവരും, ബന്ധുക്കളും എല്ലാം ഉണ്ട് ഇതിൽ. സോഷ്യൽ നെറ്റ്വർക്കിങ്ങ് എന്ന ഈ ആശയം ഇല്ലായിരുന്നെങ്കിൽ ഈ കൂട്ടത്തിൽ എത്ര പേരുമായി എനിക്ക് സൌഹ്രദം നിലനിർത്താൻ സാധിക്കുമായിരുന്നു? ഒരിക്കൽ നഷ്ടപ്പെട്ട സുഹ്രു...